വഴിമുട്ടി ജീവിതം; പട്ടാപ്പകൽ വീട്ടിൽ കയറി കുരങ്ങുകൾ തകർത്തത് 4 ലക്ഷം രൂപയുടെ മുതൽ

പതിനെട്ടായിരം രൂപയുടെ ടിവി തകർത്തെറിഞ്ഞിരിക്കുന്നു, അടുക്കളയിൽ അരിയും പച്ചക്കറികളും വലിച്ചുവാരിയിട്ട നിലയിൽ, വസ്ത്രങ്ങൾ പിച്ചിച്ചീന്തിയിട്ടിരിക്കുന്നു... പകൽ മുഴുവൻ ജോലി ചെയ്ത് അന്തിയുറങ്ങാനായി സ്വന്തം വീട്ടിലെത്തുന്ന സ്റ്റാൻലിക്ക് ഈ കാഴ്ച സ്ഥിരമായിക്കഴിഞ്ഞു. സ്റ്റാൻലിയുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുന്നത് ഒരുകൂട്ടം കുരങ്ങന്മാരാണ്. 

കണ്ണൂർ ഏലപീടിക സ്വദേശിയായ സ്റ്റാൻലി ഒടുവിൽ ജീവിതം അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ചു. കുരങ്ങുകളുടെ ആക്രമണത്തിൽ വീട് തകർന്നതിൽ പ്രതിഷേധിച്ചാണ് ഈ 49കാരൻ മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. പൊറുതി മുട്ടിക്കുന്ന കുരങ്ങ് ശല്യത്തിന് പരിഹാരം കാണണമെന്നാണ് സ്റ്റാൻലിയുടെ ആവശ്യം.

Content Highlights: Monkey Attack Kannur, Man Decides to End Life