ഒരു ചൂളംവിളി മതി, ആകാശം നിറയെ പരുന്തുകൾ! കോഴിക്കോട് ബീച്ചിലെ 'ഈഗിൾ മാൻ'
കോഴിക്കോട് ബീച്ചിൽ പതിറ്റാണ്ടുകളായി പരുന്തുകൾക്കും മറ്റ് പക്ഷിമൃഗാദികൾക്കും ഭക്ഷണം നൽകുന്ന ഒരാളുണ്ട്. ഈഗിൾ മാൻ എന്ന പേരിൽ അറിയപ്പെടുന്ന അസീസ്. എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മണിയോടെ സൈക്കിളിൽ കോഴിക്കോട് ബീച്ചിലെത്തുന്ന അസീസ്, പരുന്തുകൾക്കും തെരുവുനായ്ക്കൾക്കും ഭക്ഷണം നൽകുന്നു.
അസീസിന്റെ ചൂളംവിളി കേൾക്കുമ്പോൾ തന്നെ നൂറുകണക്കിന് പരുന്തുകൾ ആകാശത്ത് വട്ടമിട്ട് പറന്ന് അദ്ദേഹത്തിന് ചുറ്റും എത്തും. സ്നേഹത്തിലൂടെയും കരുതലിലൂടെയും നേടിയെടുത്ത ഈ വിശ്വാസം കൗതുകമുണർത്തുന്ന കാഴ്ചയാണ്.
Content Highlights: Aziz, fondly known as the 'Eagle Man' of Kozhikode, has spent decades feeding eagles and stray dogs, drawing hundreds of eagles around him every afternoon with his distinctive whistle and showcasing a remarkable bond built through love, kindness and compassion.