ഈ മരുന്നുമുറിക്കുണ്ട് അറുപതാണ്ട് പാട്ടും പന്തും കഥ പറഞ്ഞ സൗഹൃദത്തിന്റെ സുഗന്ധം
അറുപത് വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നിന്നു തുടങ്ങിയ സൗഹൃദം.. ആശയങ്ങളിലെ ഒത്തൊരുമ കൊണ്ടാവണം പിന്നീടുള്ള യാത്രയിൽ ഡോ. ശങ്കരൻ നമ്പൂതിരിയും ഡോ.യുസഫും ഒന്നിച്ചായിരുന്നു.. ജൂനിയർ സീനിയര്‍ അതിർവരമ്പുകൾ ഭേദിച്ച് അവർ ആത്മാർത്ഥ സുഹൃത്തുക്കളായി.. സംഗീതവും ഫുട്ബോളുമൊക്കെ നിറഞ്ഞു നിന്ന ആ സൗഹൃദം ഇപ്പോഴും അതേ തീവ്രതയിൽ ഇന്നും തുടരുന്നു..കോഴിക്കോട് നടുവണ്ണൂർ മെട്രൊ ഹോസ്പിറ്റലിൽ സാധാരണക്കാരുടെ ഡോക്ടർമാരായി വിശ്രമമില്ലാതെ ജീവിതം നയിക്കുകയാണ് അവർ.
Content Highlights: Dr. Sanakaran Namboothiri and Dr. Yusuf shares their life and friendship