ഇതൊക്കെയെന്ത്...! കിടിലന്‍ നൃത്തച്ചുവടുമായി വീണ്ടും ഞെട്ടിച്ച് ദീപ്തി സതി
നീന എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ദീപ്തി സതി. കിടിലന്‍ ഡാന്‍സുമായി സോഷ്യല്‍ മീഡിയയില്‍ ആരാധകരെ ദീപ്തി ഇടക്കിടെ ഞെട്ടിക്കാറുമുണ്ട്. 'ഖാമോശി ദി മ്യൂസിക്കല്‍' എന്ന ചിത്രത്തിലെ ബാഹോ കേ ദര്‍മിയാന്‍...എന്ന പാട്ടിന് ദീപ്തിയും മെല്‍വിന്‍ ലൂയിസും ചേര്‍ന്ന് ചെയ്ത ചുവടുകളാണ് ഇപ്പോള്‍ തരംഗമാകുന്നത്. 1996 ല്‍ പുറത്തിറങ്ങിയ, സല്‍മാന്‍ ഖാനും മനീഷ കൊയിരാളയും തകര്‍ത്തഭിനയിച്ച ഖാമോശി ദി മ്യൂസിക്കല്‍ സംവിധാനം ചെയ്തത് സഞ്ജയ് ലീലാ ബന്‍സാലിയാണ്
ലവകുശ,സോളോ, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങളിലും വേഷമിട്ട ദീപ്തി മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സജീവമാണ്. മഞ്ജു വാരിയര്‍-ബിജു മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി മധു വാരിയര്‍ ഒരുക്കുന്ന 'ലളിതം സുന്ദരം' എന്ന ചിത്രമാണ് ദീപ്തിയുടെ വരാനിരിക്കുന്ന സിനിമ.
Content Highlights: