അത് കപിലിൽ നിന്ന് ചോദിച്ച് വാങ്ങിയ ഓവർ - മദൻ ലാൽ

1983-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് ലോകകപ്പ് നേടിയ കപിൽദേവിന്റെ ചെകുത്താൻ കൂട്ടത്തിലെ നിർണായക പോരാളിയായിരുന്നു മദൻ ലാൽ. അന്നത്തെ ചരിത്ര വിജയത്തിൽ ടൂർണമെന്റിലുടനീളം ബാറ്റ് കൊണ്ടും ബോളുകൊണ്ടും നിർണായക സംഭാവന നൽകിയ താരം. ഗ്രൂപ്പ് ഘട്ടത്തിൽ സിംബാബ്‌വെ, ഓസ്‌ട്രേലിയ, വെസ്റ്റിൻഡീസ് എന്നിവർക്കെതിരായ മത്സരങ്ങളിൽ നിർണായക വിക്കറ്റുകൾ വീഴ്ത്തിയത് മദൻ ലാലായിരുന്നു.

വിൻഡീസിനെതിരായ കലാശപ്പോരിൽ കണിശതയോടെ പന്തെറിഞ്ഞ് ഡെസ്മൺഡ് ഹൈൻസ്, വിവ് റിച്ചാർഡ്‌സ്, ലാറി ഗോമസ് എന്നിവരുടെ നിർണായക വിക്കറ്റുകൾ വീഴ്ത്തിയതും മദൻ ലാൽ തന്നെ. ഫൈനലിൽ ക്യാപ്റ്റൻ കപിൽ ദേവിൽ നിന്ന് പന്ത് ചോദിച്ച് വാങ്ങിയാണ് അദ്ദേഹം റിച്ചാർഡ്‌സിന്റെ നിർണായക വിക്കറ്റ് വീഴ്ത്തിയത്. ലോകകപ്പ് വിശേഷങ്ങളെ കുറിച്ച് മാതൃഭൂമിയോട് മനസ് തുറക്കുകയാണ് മദൻ ലാൽ.

Content Highlights: Indian Cricketer madan Lal Interview