മെമ്പറുടെ വീട്ടിൽ 'ഒരു കമ്മ്യൂണിറ്റി കിച്ചൻ'
വീട്ടുമുറ്റത്തെ കമ്മ്യൂണിറ്റി കിച്ചൻ 80 ദിവസത്തോട് അടുക്കുന്ന സന്തോഷത്തിലാണ് കുമ്പളങ്ങി പഞ്ചായത്തിലെ ഒന്നാംവാർഡ് മെമ്പർ സൂസൻ ജോസഫ്. തന്റെ വാർഡിലെ ജനങ്ങൾ കോവിഡിനെ തുടർന്ന് ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നുണ്ടെന്ന് മനസിലാക്കിയാണ് വീട്ടുമുറ്റത്ത് തന്നെ അടുക്കള ആരംഭിച്ചത്. കോവിഡ് രോഗികൾക്കും കൂട്ടർക്കും ദിവസം മൂന്നു നേരവും ഭക്ഷണം ചൂടോടെ വീടുകളിൽ വീടുകളിൽ എത്തിക്കുമ്പോൾ അയൽക്കാരാണ് മെമ്പറുടെ സഹായികൾ.