കൂപ്പെ എസ്.യു.വിയില്‍ ഒന്നാമനായി സിട്രോണ്‍ ബസാള്‍ട്ട് | Citroen Basalt Coupe SUV

.
.

ഇന്ത്യന്‍ വാഹന വിപണിയിലെത്തുന്ന ആദ്യ മെയിന്‍ സ്ട്രീം കൂപ്പെ എസ്.യു.വി. എന്ന അവകാശവാദത്തോടെയാണ് സിട്രോണ്‍ ബസാള്‍ട്ട് എത്തിയിരിക്കുന്നത്. ഇന്ത്യക്കാരുടെ ആവശ്യം കൃത്യമായി മനസിലാക്കി ലളിതമായി ഡിസൈന്‍ ചെയ്താണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ സി3 എയര്‍ക്രോസ് എന്ന മോഡലുമായി സാമ്യം തോന്നിക്കുന്ന തരത്തിലാണ് ബസാള്‍ട്ട്.

രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ബസാള്‍ട്ട് വിപണിയില്‍ എത്തുന്നത്. 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് (എന്‍.എ), 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നീ എന്‍ജിനുകളിലാണ് ഈ വാഹനം എത്തുന്നത്. സിട്രോണിന്റെ മൂന്നാം തലമുറ ടര്‍ബോ സാങ്കേതികവിദ്യയിലാണ് എന്‍ജിന്‍ ഒരുക്കിയിരിക്കുന്നത്. 110 പി.എസ്. പവറാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ട്രാന്‍സ്മിഷന് അനുസരിച്ച് ടോര്‍ക്കില്‍ മാറ്റമുണ്ട്.

In Short : Citroën has introduced the Basalt, India's first mainstream coupe SUV, designed with the preferences of Indian consumers in mind. The Basalt shares a resemblance with the C3 Aircross and offers two engine options: a 1.2-litre naturally aspirated engine and a 1.2-litre turbo petrol engine, utilizing Citroën's third-generation turbo technology, delivering 110 PS of power. The torque varies depending on the transmission.

Content Highlights: Citroen Basalt SUV Coupe Review