കുമ്പളങ്ങ കോഴിക്കറിയില്ലാതെ പാലക്കാടന്‍ കല്യാണമോ? | എന്റെ നാട് എന്റെ രുചി

ചില വിഭവങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, ആ നാടിനെ നമ്മള്‍ ചേര്‍ത്ത് വയ്ക്കുന്നത് ആ രുചിയോടൊപ്പമായിരിക്കും. കോഴിക്കോടന്‍ ഹല്‍വയും ബിരിയാണിയും, തിരുവന്തപുരത്തിന്റെ ബോളി, ഇടുക്കിക്കാരുടെ ഏഷ്യാഡ്, കോട്ടയത്തെ പിടിയും കോഴിയും, കണ്ണൂരെ കലത്തപ്പം, ആലപ്പുഴക്കാരുടെ സപെഷ്യല്‍ മീന്‍കറി, വയനാടന്‍ പോത്തുംകാല്‍കറി... ലിസ്റ്റ് ഇങ്ങനെ നീണ്ട് നീണ്ട് പോകും. 

നമ്മള്‍ അറിയാത്ത പ്രാദേശികമായി മാത്രം കാണുന്ന എത്രയെത്ര രുചികളുണ്ടാകും? ആ രുചികളിലേക്കും വിഭവങ്ങളിലേക്കുമുള്ള യാത്രയാണ് എന്റെ നാട് എന്റെ രുചി. പാലക്കാടിന്റെ സ്വന്തം രുചിയായി കണക്കാക്കുന്നതാണ് കുമ്പളങ്ങയിട്ട കോഴിക്കറി. പല രീതിയിലും ഈ വിഭവം തയ്യാറാക്കുമെങ്കിലും കല്യാണത്തലേന്ന് തയ്യാറാക്കുന്ന കുമ്പളങ്ങക്കറിയുടെ രുചി ഒന്ന് വേറെ തന്നെയാണ്.

Content Highlights: Chicken curry, Kozhi Kumbalanga Curry, Recipe, chicken kumbalanga curry, ente naad ente ruchi