'ബില്‍ഡ് യുവര്‍ ഡ്രീംസ്'; ഇലക്ട്രിക് കരുത്തിലെ ബി.വൈ.ഡി. ആറ്റോ-3 ഇന്ത്യയില്‍

ലോകത്ത് ഇപ്പോള്‍ ഒന്നാം നമ്പറിലേക്ക് കുതിക്കുന്ന വൈദ്യുത വാഹനനിര്‍മാണ കമ്പനിയാണ് ബി.വൈ.ഡി. ഇന്ത്യയില്‍ രണ്ടുവര്‍ഷം മുമ്പ് പൂര്‍ണമായും ഇറക്കുമതി ചെയ്ത ഇ-6 എന്ന മള്‍ട്ടിപര്‍പ്പസ് വാഹന (എം.പി.വി.) വുമായി ബി.വൈ.ഡി. ട്രയല്‍ റണ്‍ നടത്തിയിരുന്നു. വിപണി കൊള്ളാം എന്നറിഞ്ഞതോടെ വമ്പന്‍ വരവുമായി പിറവിയെടുക്കുകയാണ്. അതിന്റെ ഭാഗമാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ 'ആറ്റോ-3' എന്ന വൈദ്യുത എസ്.യു.വി.

Content Highlights: byd aatto 3 electric launched in india first impression