ആദ്യമായി യു.എസ്.ഡി ഫോര്‍ക്ക്, മുഖം മിനുക്കി പള്‍സര്‍ എന്‍.എസ്. ഇരട്ടകള്‍ | Auto Drive

ബജാജ് പള്‍സര്‍ നിരയിലെ 11 ബൈക്കുകളില്‍ ഏറ്റവും സ്‌പോര്‍ട്ടി മോഡലുകളാണ് എന്‍.എസ്.200, എന്‍.എസ്.160 മോഡലുകള്‍. നിരത്തുകളില്‍ ചീറപായുന്ന ഈ ബൈക്കുകളുടെ മുഖം മിനുക്കിയ പതിപ്പുകള്‍ വീണ്ടും വിപണിയില്‍ എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. നേരിയ മുഖം മിനുക്കലിനൊപ്പം നിരത്തുകളില്‍ കുതിച്ച് പായാനുള്ള കരുത്തുമായാണ് എന്‍.എസ്. ഇരട്ടകളുടെ വരവ്.

പള്‍സര്‍ സെഗ്മെന്റില്‍ ആദ്യമായി അപ്പ് സൈഡ് ഡൗണ്‍ (യു.എസ്.ഡി.) ഫോര്‍ക്കുമായി എത്തിയതാണ് എന്‍.എസ്. മോഡലുകളുടെ പ്രധാന സവിശേഷത. മുഖം മിനുക്കിയെത്തിയ ഇരട്ടകളില്‍ എന്‍.എസ്. 200-ന് 1.47 ലക്ഷം രൂപയിലും എന്‍.എസ്.160-ക്ക് 1.29 ലക്ഷം രൂപയിലുമാണ് വില ആരംഭിക്കുന്നത്.

Content Highlights: Bajaj Pulsar NS 200 and NS 160