കേരള-കർണാടക ബന്ധത്തിന് പുതിയ പാലം; സ്വപ്നം ഇത്തവണ യാഥാർഥ്യമാകുമോ?
മൂന്ന് പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനൊടുവിൽ കർണാടക-കേരള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ബൈരക്കുപ്പ പാലം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ബൈരക്കുപ്പയിലേയും പെരിക്കല്ലൂരിലെയും ജനങ്ങൾ. തറക്കല്ലിട്ട് 30 വർഷം പിന്നിട്ടിട്ടും യാഥാർഥ്യമാകാതിരുന്ന ഈ പാലത്തിന്, കേരള പൊതുമാരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറും കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറും തമ്മിൽ നടത്തിയ ചർച്ചയിലൂടെയാണ് ജീവൻവെയ്ക്കുന്നത്. 1994 സെപ്റ്റംബർ 22-ന് അന്നത്തെ കേരള മുഖ്യമന്ത്രി കെ. കരുണാകരനും കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്ലിയും ചേർന്നാണ് പെരിക്കല്ലൂർ തോണിക്കടവിൽ പാലത്തിനായുള്ള ശിലാഫലകം സ്ഥാപിച്ചത്. എന്നാൽ, വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെവന്നതോടെ പാലത്തിന്റെ നിർമാണം ആ ശിലാഫലകത്തിൽ ഒതുങ്ങി. പരമ്പരാഗത തോണി സർവീസാണ് ഇരുഭാഗങ്ങളിലുമുള്ളവരുടെ ആശ്രയം. കർണാടകയിൽ കൃഷി നടത്തുന്ന നൂറുകണക്കിന് കർഷകർ, മറ്റ് തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവരെല്ലാം ആശ്രയിക്കുന്നത് ഈ തോണി സർവീസിനെയാണ്. പാലം വരുന്നതോടെ കൽപ്പറ്റയിൽനിന്ന് മൈസൂരുവിലെത്താനുള്ള ദൂരം 110 കിലോമീറ്ററായി കുറയുകയും ചെയ്യും.
Content Highlights: Resumption of the 30-year-old Bairakuppa bridge project, High-level talks between Kerala PWD Minister and Karnataka CM, Reduction of travel distance to Mysore to 110 km, Current reliance on traditional boat services for farmers and students, Overcoming forest and environmental clearance hurdles