23 ആഴ്ചയിൽ വെറും 350ഗ്രാം തൂക്കത്തിൽ ജനിച്ച അത്ഭുതം; നോവയുടെ അതിജീവന കഥ

ഗർഭകാലത്തിന്റെ ഇരുപത്തിമൂന്നാം ആഴ്ചയിൽ വെറും 350ഗ്രാം മാത്രം തൂക്കത്തിൽ ജനിച്ച ഒരു കുഞ്ഞ്. ഒരു വീടാകെ സന്തോഷം പരത്തുകയാണ് ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന നോവയും അവന്റെ അതിജീവന കഥയും. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും ഭാരംകുറഞ്ഞ കുഞ്ഞായി കണക്കാക്കുന്ന നോവയുടെ അതിജീവനം കരുതലിന്റേയും ശാസ്ത്രത്തിന്റേയും വിജയം കൂടിയാവുകയാണ്.

ഭാരക്കുറവ്, അമ്മയ്ക്കുണ്ടായിരുന്ന അണുബാധ, ശ്വാസകോശമടക്കമുള്ള അവയവങ്ങൾ പൂർണ വളർച്ച എത്താത്തതുമെല്ലാം കുഞ്ഞ് നോവയുടെ ജീവന് വലിയ വെല്ലുവിളിയായിരുന്നു. പൂർണ വളർച്ച എത്താത്തതുകൊണ്ട് തന്നെ നാല് മാസത്തോളം പ്രത്യേക ചികിത്സ നൽകിയാണ് നോവക്ക് പുതുജീവൻ ലഭിച്ചത്. എന്നാൽ ഇന്ന് അതെല്ലാം അവൻ അതിജീവിച്ചു. ഇന്ന് അവൻ പൂർണ ആരോഗ്യവാനാണ്. അവന്റെ കളി ചിരികൾക്കപ്പുറം അവന്റെ ഓരോ ഓരോ സന്തോഷ നിമിഷത്തേയും നെഞ്ചോട് ചേർക്കുകയാണ് ആ കുടുംബം.

Content Highlights: Miracle Baby Nova: Born at 350 Grams, Now Celebrating Her First Birthday!