കരുത്താർജിക്കുന്ന Q8 കുടുംബം; ഔഡി SUV നിരയിലിൽ പുതിയ വമ്പൻ | Audi SQ8 Review
ഔഡിയുടെ ഫ്ളാഗ്ഷിപ്പ് എസ്യുവി മോഡലായ Q8-ന്റെ നിര കൂടുതൽ വിശാലമാകുകയാണ്. Q8-ൽ തുടങ്ങി ആർഎസ് Q8-ലൂടെ തുടർന്ന ഈ വാഹന നിരയിലേക്ക് SQ8 എന്ന മോഡൽ കൂടി എത്തിയിരിക്കുന്നു. വിപണിയിൽ Q8 മോഡലിന് മുകളിലും RS Q8-ന് താഴെയുമായി സ്ഥാനമുറപ്പിച്ചിരിക്കുന്ന SQ8-ന് 1.77 കോടി രൂപയാണ് പ്രാരംഭ വില. ഔഡി RS Q8-ൽ കരുത്തേകുന്ന നാല് സിലിണ്ടർ ട്വിൻ ടർബോ വി8 പെട്രോൾ എൻജിനാണ് SQ8-ൽ നൽകിയിരിക്കുന്നത്. ഇത് 507 എച്ച്പി പവറും 770 എൻഎം ടോർക്കുമാണ് നൽകുന്നത്. കേലവം 4.1 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്റർ വരെയാണ്.
Content Highlights: new audi sq8 suv test drive review