'തുരത്തണം തകര്‍ക്കണം ഈ മഹാമാരിയേ'... കോവിഡിനെതിരേ പോരാടാന്‍ ഗാനവുമായി നെടുമുടി വേണു
കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ സാമൂഹിക സാംസ്‌കാരിക പ്രമുഖര്‍ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ബോധവത്ക്കരണ പ്രക്രിയയുടെ ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ നടന്‍ നെടുമുടി വേണു കൊറോണ വൈറസിനെതിരേ പോരാടുന്നവര്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന തരത്തില്‍ ഒരു ഗാനം ആലപിച്ചിരിക്കുകയാണ്.
തുരത്തണം തകര്‍ക്കണം ഈ മഹാമാരിയേ എന്ന് നടന്‍ തന്റെ ഗാനത്തിലൂടെ വ്യക്തമാക്കുന്നു. കോരള പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Content Highlights: