ഗോദാവരിയെ തേടി ബ്രഹ്മഗിരിയില്‍

ബ്രഹ്മഗിരിയില്‍ ആരംഭിച്ച് ത്രയംബക് പട്ടണത്തെ ചുറ്റി, നാസിക്കിലൂടെ സമുദ്രത്തില്‍ പതിക്കുന്ന ഗോദാവരിയുടെ ഉദ്ഭവം തേടിയുള്ള ഈ യാത്രയില്‍ വിശ്വാസങ്ങളും ഐതിഹ്യങ്ങളും കൂട്ടുവരുന്നു. ഭാരതീയരെ സംബന്ധിച്ചിടത്തോളം നദികള്‍, ഒഴുകുന്ന ജലരാശികള്‍ മാത്രമല്ല, ആരാധനാ മൂര്‍ത്തികള്‍ കൂടിയാണ്. 'മോക്ഷദായിനി' എന്ന വിശേഷണമുള്ള ഗംഗാനദിയാണ് ഈ ഗണത്തില്‍ മനസ്സില്‍ ആദ്യം വരുന്ന പേര്. എന്നാല്‍ ദക്ഷിണഗംഗ, വൃദ്ധഗംഗ എന്നീ പേരുകളിലറിയപ്പെടുന്ന ദക്ഷിണേന്ത്യന്‍ നദിയായ ഗോദാവരിക്കും ഇതേ ദൈവീക പരിവേഷമുണ്ട്. ഉല്പത്തിയെക്കുറിച്ചുള്ള പുരാണ കഥകളുടെ പിന്‍ബലവും, കുംഭമേളകളുടെ ആതിഥേയത്വവും, ഇതിഹാസങ്ങളിലുള്ള സ്ഥാനവും വെച്ചു നോക്കിയാല്‍ ഈ നദികള്‍ തമ്മില്‍ ഒട്ടനവധി സാദൃശ്യങ്ങള്‍ കാണാനാവും.

Content Highlights: brahmagiri godavari yathra