തണല്‍മരം മുറിച്ചില്ല; പകരം മാറ്റിനട്ടു
പന്തീരാങ്കാവ്: വീടിന്റെ വഴിക്ക് തടസ്സമായ തണല്‍മരം മുറിച്ചു മാറ്റുന്നതിന് പകരം മറ്റൊരു സ്ഥലത്തേക്ക് പറിച്ചു നട്ട് പരീക്ഷണം. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പന്തീരാങ്കാവ് റോഡിലെ തണല്‍ മരമാണ് പറിച്ചെടുത്ത് മറ്റൊരു കുഴിയില്‍ നട്ടത്. രണ്ട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് മരം മാന്തിയെടുത്തത്. വഴി തടസ്സപ്പെട്ട വീട്ടുടമ നല്‍കിയ പരാതിയില്‍ കോഴിക്കോട് ജില്ല വൃക്ഷ കമ്മിറ്റിയാണ് സാധാരണയില്‍ നിന്നും വ്യത്യസ്തമായി പറിച്ചു നടാന്‍ തീരുമാനമെടുത്തത്. മുമ്പ് കവയിത്രി സുഗതകുമാരിയുടെ വീടിന് മുമ്പിലെ മാവ് ഈ രീതിയില്‍ പറിച്ചു നട്ടിരുന്നു. പന്തീരാങ്കാവിലെ എമറാള്‍ഡ് അസോസിയേറ്റ്‌സാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തിയത്. ചെലവ് വീട്ടുടമയാണ് വഹിക്കേണ്ടത്.
Insshort-A shade tree obstructing a house in pantheetankav, Kozhikode, was successfully transplanted instead of being cut down, a unique approach by the district tree committee.