പ്രിന്‍സിപ്പല്‍ ആരാ? തൊമ്മനാ.. ഞങ്ങടെ സ്വന്തം 'തൊമ്മന്‍'

പാലക്കാട് ധോണിയിലെ ലീഡ് കോളേജില്‍ ചെന്ന് ഡോ. കെ. തോമസ് ജോര്‍ജ്ജിനെപ്പറ്റി ചോദിച്ചാല്‍ 'അതാരാ?' എന്നായിരിക്കും മിക്കവരുടെയും മറുചോദ്യം. പക്ഷേ, 'തൊമ്മന്‍' എവിടെ എന്ന് ചോദിച്ചാല്‍ പിള്ളേരും അധ്യാപകരും മാത്രമല്ല നാട്ടുകാര്‍വരെ ഉത്തരം പറഞ്ഞുതരും- 'ചക്കരയില്‍ ഈച്ചക്കൂട്ടം പൊതിഞ്ഞ പോലെ പിള്ളേര്‍ എവിടെ കൂടിനിക്കുന്നോ അതിന്റെ ഒത്ത നടുവില്‍ തൊമ്മനുമുണ്ടാവും', അതാണ് തൊമ്മനും പിള്ളേരും തമ്മിലുള്ള അന്തര്‍ധാര.

സ്‌മോക്കിങ് സോണ്‍ ഉള്ള, പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും ഹോസ്റ്റല്‍ ഒരേ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന, കാട്ടിലും മേട്ടിലും കൃഷിയിടത്തിലും വെച്ച് ക്ലാസ്സ് എടുക്കുന്ന, കുട്ടികളുടെ സൗകര്യത്തിനനുസരിച്ച് കൊച്ചുവെളുപ്പാന്‍കാലത്തും പാതിരാത്രിയിലും ക്ലാസ്സ് നടക്കുന്ന വേറെ ഒരു കോളേജും കേരളത്തില്‍ കാണില്ല,. ഇതൊക്കെ നടപ്പിലാക്കാന്‍ തൊമ്മനെ പോലെ ഒരു പ്രിന്‍സിപ്പലും കാണില്ല. തൊമ്മനും പിള്ളേരും വേറെ ലെവലാണ്.

Content Highlights: