കുളത്തിന് മുകളിൽ മുളയില്‍ പണിതൊരു വീട്; ചൂടുകാലത്തും മൂടിപ്പുതച്ചുറങ്ങാൻ ഒരു 'ബാംബൂ വില്ല'

എട്ട് സെന്റ് കുളത്തിന് മുകളിൽ മുള ഉപയോ​ഗിച്ച് പണിത ഒരു വീട്. ഏത് വേനലിലും ചൂട് എത്ര കൂടിയാലും ഈ വീടിനുള്ളിൽ തണുപ്പാണ്. കുളത്തിൽ പില്ലറുകൾ ഉണ്ടാക്കി അതിന് മുകളിലാണ് വീട് പണിഞ്ഞിരിക്കുന്നത്. വീടിനുള്ളിൽ ചൂടുകുറയ്ക്കാനാണ് കുളം നിർമ്മിച്ചതെങ്കിലും വീട്ടാവശ്യത്തിനുള്ള മീനുകളെകൂടി ഈ കുളത്തിൽ വളർത്തുന്നുണ്ട്.

ഈ വീടിന്റെ ആകൃതിയ്ക്കുമുണ്ട് പ്രത്യേകത. പിരമിഡിന്റെ ആകൃതിയിലാണ് ഈ വീട് പണിതിരിക്കുന്നത്. വയനാട് ജില്ലയിലെ മാനന്തവാടിയിലാണ് ബാംബൂ വില്ല എന്ന പേരിട്ടിരിക്കുന്ന ഈ വീടുള്ളത്. വീട് നിർമ്മിക്കാൻ ആ​ഗ്രഹിച്ച കാലത്ത് മുളകൾ നട്ടുവളർത്തി ആ മുളകൾ ഉപയോ​ഗിച്ചാണ് ബാബുരാജ് തന്റെ വീട് പണിതത്. ഏറെ പ്രത്യേകതകളുള്ള ബാംബൂ വില്ലയിലെ കാഴ്ചകളിലേക്ക്.

Content Highlights: the bamboo house in kerala built above a pond using bamboo