പെരുവനം ഇല്ലെങ്കില്‍ കുട്ടൻ മാരാരില്ല; ആ പേര് ചേർത്തപ്പോള്‍ കൂടിയത് എന്റെ ഖ്യാതി - കുട്ടൻ മാരാർ

#എം.കെ കൃഷ്ണകുമാര്‍

എം.ശങ്കരനാരായണനെ കേരളത്തിനറിയില്ല. ചേർപ്പ് സി.എൻ.എൻ.സ്കൂളിൽ ക്ലാർക്ക് ആയിരുന്നു ശങ്കരനാരായണൻ. പെരുവനം കുട്ടൻമാരാർ എന്നു പറഞ്ഞാൽ മറ്റൊരു വിശദീകരണവും വേണ്ടാ. 71 വയസ്സ് പിന്നിട്ട കുട്ടൻമാരാർ 10-ാം വയസ്സിൽ മേളത്തിന് തുടക്കം കുറിച്ചു. പ്രസിദ്ധ പൂരങ്ങൾക്ക് മേളപ്രമാണിയായ അദ്ദേഹം നാടിന്റെ പേരിനെ ഒപ്പം കൂട്ടിയപ്പോൾ തലപ്പൊക്കം കൂടിയിട്ടേയുള്ളു; നാടിനും മേളക്കാരനും. പത്മശ്രീ നൽകി രാജ്യം ഈ പ്രതിഭയെ ആദരിക്കുകയും ചെയ്തു. വീരശ്രംഖല നൽകി പെരുവനവും ആദരിച്ചു. പെരുവനത്തേക്കുറിച്ചാണ്, പെരുവനം എന്ന ഗ്രാമവും കുട്ടൻമാരാർ എന്ന കലാകാരനും തമ്മിലുള്ള ഇഴയടുപ്പമാണ്  ഊരും പേരും ആദ്യ ലക്കത്തിന്റെ ഉള്ളടക്കം.

കുട്ടൻ കൊട്ടാൻ തുടങ്ങും മുമ്പേ പെരുവനം പ്രസിദ്ധമാണ്. ചരിത്രത്തിൽ പറയും 64 ഗ്രാമങ്ങളിൽ ഒന്ന് എന്ന്. കിഴക്ക് കുതിരാൻ ശാസ്താക്ഷേത്രവും പടിഞ്ഞാറ് തൃപ്രയാർ എടത്തിരുത്തി, വടക്ക് വടക്കാഞ്ചേരി അകമല, തെക്ക് കൊടുങ്ങല്ലൂർ ഊഴത്ത് ശാസ്താ ക്ഷേത്രങ്ങളും അതിരുകൾ. അത് പഴയ കാര്യം. ഇന്ന് ഈ ഗ്രാമം പെരുവനം ക്ഷേത്രത്തിന്റെ ചുറ്റു പ്രദേശം മാത്രം. കൃത്യമായി പറഞ്ഞാൽ ചേർപ്പ് പഞ്ചായത്തിൻറെ ഒമ്പതാം വാർഡ്. 452 വീടുകളിലായി 1598 പേർ താമസിക്കുന്ന വാർഡ്. അപ്പോഴും പെരുവനം പൂരവും കുട്ടൻമാരാരും ഈ ഗ്രാമത്തെ  അടയാളപ്പെടുത്തുന്നു. 

Content Highlights: peruvanam kuttan marar talks about his place and proffession oorum perum

Continue reading