തൃശ്ശൂരിനെ അറിഞ്ഞ ബിസിനസ് ബുദ്ധി; കല്യാൺ ജ്വല്ലേഴ്സിന്റെ വിജയരഹസ്യവുമായി ടി.എസ്. കല്യാണരാമൻ

#എം.കെ. കൃഷ്ണകുമാർ


തൃശ്ശൂരുകാരെ കണ്ടറിഞ്ഞും ഉൾക്കൊണ്ടുമാണ് തന്റെ ബിസിനസ് ആശയങ്ങൾ രൂപപ്പെട്ടതെന്ന് ടി.എസ്. കല്യാണരാമൻ എന്ന തൃശ്ശൂർകാരുടെ കല്യാൺസ്വാമി.
കേരള വർമ്മ കോളേജിലെ പഠനകാലമാണ് തന്റെ വ്യക്തിത്വത്തെ നിശ്ചയിച്ചതെന്നും കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടറായ അദ്ദേഹം പറയുന്നു. നാടകവും മോണോ ആക്ടും സിനിമയും ഫുട്ബോളും ഇഷ്ടപ്പെട്ട, അതെല്ലാം ഉള്ളിലിപ്പോഴും കൊണ്ടു നടക്കുന്ന കല്യാണരാമൻ കേരള വർമ്മയിലെ മരത്തണലിലും താൻ പഠിച്ച ക്ലാസ് മുറിയിലും വരാന്തയിലെ സിമന്റ് തിണ്ണയിലും ഇരുന്ന് മനസ്സ് തുറന്നു. അപ്പോൾ അദ്ദേഹം കേവലം വിദ്യാർഥിയായി. അധ്യാപകരെ സ്നേഹത്തോടെ ഓർക്കുന്ന, സൗഹൃദങ്ങളിൽ അഭിരമിക്കുന്ന വിദ്യാർഥി.
കോളേജ് സ്റ്റോപ്പിനടുത്ത് 1953-ൽ തുടങ്ങിയതാണ് മോഹനന്റെ ഹോട്ടൽ . അവിടെ ദോശ രുചിച്ചപ്പോൾ ആ കോളേജ് കാലം അദ്ദേഹത്തിന്റെ വാക്കുകളിൽ വീണ്ടും നിറഞ്ഞു. പത്തൻസിലെ മസാലദോശയും രുചിയോർമ്മയായി.

Content Highlights: Kalyan Jewelers MD, T.S. Kalyanaraman, revisits his alma mater, Kerala Verma College, sharing how his college days, Thrissur's culture, and local experiences shaped his journey from a student to a business tycoon.