ഭക്ഷണശേഷം മധുരം കഴിക്കാന്‍ തോന്നാറുണ്ടോ? പഠനം പറയുന്നതിങ്ങനെ
നല്ലയിഷ്ടമുള്ള ഭക്ഷണം വയര്‍ നിറയെ കഴിച്ചു വന്നാലും ഇനി കുറച്ച് മധുരം കഴിച്ചാലോ എന്ന തോന്നല്‍ ഉണ്ടാവാറില്ലേ ? ഇത് എന്തുകൊണ്ടാണെന്ന് അറിയാമോ ? വയര്‍ നിറഞ്ഞെന്നും ഇനി ആഹാരം വേണ്ടന്നും സന്ദേശം നല്‍കുന്ന തലച്ചോറിലെ അതേ കോശങ്ങള്‍ തന്നെയാണ് ഈ മധുരക്കൊതിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും പഠനങ്ങള്‍ പറയുന്നു.
മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെറ്റബോളിസം റിസര്‍ച്ചിലെ ഡോ. ഹെന്നിങ് ഫെന്‍സെലോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനെക്കുറിച്ച് പഠനം നടത്തിയത്. പിഒഎംസി ന്യൂറോണുകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഇവരുടെ പഠനത്തില്‍ പറയുന്നു.
ആഹാരശേഷവും മധുരം കഴിയ്ക്കാന്‍ ഇത് നമ്മളെ പ്രേരിപ്പിക്കുന്നു. എലികളിലും 30 മനുഷ്യരിലും പഠനം നടത്തിയാണ് ഈ കണ്ടെത്തല്‍. ഈ മധുരക്കൊതിക്ക് പിന്നില്‍ പരിണാമപരമായ പ്രത്യേകതകളും ഉണ്ടാകാമെന്ന് ഡോ. ഹെന്നിങ്ങ് പറയുന്നു.
പെട്ടെന്ന് ഊര്‍ജ്ജം പ്രദാനം ചെയ്യുന്നവയാണ് മധുരമുള്ള വിഭവങ്ങള്‍. അതിനാല്‍ എപ്പോള്‍ ലഭ്യമായാലും കഴിയ്ക്കാന്‍ തോന്നുന്നവിധത്തിലാണ് ഇവയോട് തലച്ചോര്‍ പ്രതികരിക്കുന്നത്. അതും നമ്മുടെ വിട്ടു മാറാത്ത മധുരപ്രിയത്തിന് കാരണമാണെന്ന് കരുതപ്പെടുന്നു. ഓവര്‍ ഈറ്റിങ്ങിനെ നിയന്ത്രിക്കാനുള്ള ചികിത്സകള്‍ അമിതമായ മധുരം കഴിക്കലിനേയും പ്രതിരോധിക്കാന്‍ സഹായിക്കുമെന്നും പഠനം പറയുന്നു.
INSHORT-Science reveals why you crave sweets even after feeling full. Brain cells signaling fullness also trigger sweet cravings, a study finds.