ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ലേ? പുത്തന്‍ തലമുറയും ടെലിഫോബിയയും
ഫോണ്‍ മുന്നില്‍ റിങ്ങ് ചെയ്യുമ്പോള്‍ കോള്‍ എടുക്കാതിരിക്കുന്ന പലരും നമ്മള്‍ക്കിടയിലുണ്ട്. എന്നാല്‍ ഇവര്‍ക്ക് ടെക്സ്റ്റ് മെസേജ് അയച്ചാല്‍ മറുപടി വേഗം കിട്ടും. ആഗോളതലത്തില്‍ വ്യാപകമായി കാണുന്ന പ്രവണതയാണിത്. പുത്തന്‍ തലമുറയ്ക്ക് ഫോണില്‍ സംസാരിക്കാന്‍ മടിയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. യുകെ മാധ്യമമായ ദി മെട്രോയാണ് ഇതിനെക്കുറിച്ചുള്ള സര്‍വ്വേ നടത്തിയത്. ഈ ടെലിഫോബിയ ഒരു ഉത്കണ്ഠ രോഗമാണ്.
അപ്രതീക്ഷിതമായ കോളുകള്‍ വന്നാല്‍ പകുതിയിലേറെപ്പേരും അതൊരു മോശം വാര്‍ത്തയാണെന്നും പ്രതീക്ഷിക്കുന്നു. കോളെടുക്കാനുള്ള ഭയം. വിമര്‍ശിക്കപ്പെടുമോ, വിലയിരുത്തപ്പെടുമോ, തിരസ്‌കരിക്കപ്പെടുമോ തുടങ്ങിയ ഭയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് സാമൂഹിക ഉത്കണ്ഠയുടെ പരിധിയില്‍ വരുന്ന ഒന്നാണ്. അണ്‍നോണ്‍ കോളുകളും ദീര്‍ഘനേരമുള്ള ഫോണ്‍ സംഭാഷണങ്ങളും അവര്‍ തീരെയിഷ്ടപ്പെടുന്നില്ല. കാര്യങ്ങള്‍ പറയാന്‍ വോയിസ് നോട്ട് അയക്കുന്നതില്‍ ഇക്കൂട്ടര്‍ ഓകെയാണ്. 34-നും 54 വയസിനിടയില്‍ ഉള്ളവര്‍ക്ക് ഈ പ്രശ്‌നമില്ലെന്നും സര്‍വ്വേയില്‍ പറയുന്നുണ്ട്.
inshort-Are you avoiding phone calls? Learn about telephonophobia, the fear of phone calls, its causes, and how it affects different age groups. Global survey insights included!