വാട്‌സ്ആപ്പില്‍ 'ക്ലബ്ബ് ഹൗസ് മോഡല്‍' വോയ്‌സ് ചാറ്റ്
ജനപ്രിയ ഇൻസ്റ്റൻ്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പില്‍ പുതിയ ഒരു വോയ്‌സ് ചാറ്റ് ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. വലിയ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്ക് വേണ്ടിയാണിത് ഒരുക്കിയിരിക്കുന്നത്. നേരത്തെ വാട്‌സാപ്പ് ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ആഗോള തലത്തില്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി ഇത് ലഭ്യമാക്കിയിരിക്കുകയാണ് മെറ്റ.