സ്വകാര്യമായി മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണുന്നത് തെറ്റല്ലെന്ന് ഹൈക്കോടതി

സ്വകാര്യമായി മൊബൈല് ഫോണില്‍ അശ്ലീല വീഡിയോയോ ചിത്രമോ കാണുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി. അശ്ലീല വിഡിയോയോ ചിത്രമോ വിതരണം ചെയ്യുകയോ പൊതു സ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള കുറ്റമായി മാറുകയുള്ളുവെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ഉത്തരവില്‍ വ്യക്തമാക്കി.

രാത്രിയില്‍ റോഡരികില്‍നിന്ന് മൊബൈല്‍ ഫോണിൽ അശ്ലീല വീഡിയോ കണ്ടതിന് എറണാകുളം കറുകുറ്റി സ്വദേശിക്കെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മറ്റാരും കാണാതെ സ്വകാര്യമായി അശ്ലീല വീഡിയോ കാണുന്നത് കുറ്റമാണോ എന്നതാണ് കോടതി പരിശോധിച്ചത്.

Content Highlights: watching adult videos in private in not crime anymore