ഒറ്റച്ചാര്‍ജില്‍ 480 കിലോമീറ്റർ; വോൾവോയുടെ EX30 എത്തി, ആദ്യം ബുക്ക് ചെയ്യുന്നവർക്ക് സ്പെഷ്യൽ വില

ഏറ്റവും പുതിയ ഇലക്ട്രിക് വാഹന മോഡലായ ഇ.എക്‌സ് 30 (EX30) കേരള വിപണിയിൽ അവതരിപ്പിച്ച് വോള്‍വോ ഇന്ത്യ. ആദ്യം ബുക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് വാഹനം 39,99,000 രൂപക്ക് സ്വന്തമാക്കാം. ഒക്ടോബര്‍ 19 വരെയാണ് ഓഫർ. അതിനുശേഷം 41 ലക്ഷമായിരിക്കും വില. കൊച്ചിയിൽവെച്ച് നടന്ന ചടങ്ങില്‍ വോള്‍വോ ഇന്ത്യ റീജിയണല്‍ മാനേജര്‍ അമിത് കാലു, വോള്‍വോ കേരള ഡയറക്ടര്‍ അനീഷ് മോഹന്‍, വോള്‍വോ കേരള സിഇഒ കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: Volvo launches its latest electric SUV, EX30, in Kerala. Introductory price: ₹39.99 lakh till October 19; post-offer price: ₹41 lakh.