ചാരബലൂണിന് പിന്നാലെ അമേരിക്കയിൽ അജ്ഞാത പേടകം; വെടിവെച്ചിട്ട് യുഎസ് ജെറ്റുകൾ

ചാരബലൂൺ വെടിവെച്ചിട്ടതിന് പിന്നാലെ അമേരിക്കയുടെ എയർസ്പേസിൽ പ്രത്യക്ഷപ്പെട്ട മറ്റൊരു അജ്ഞാത പേടകവും യുഎസ് സെെന്യം വെടിവെച്ചിട്ടു. അലാസ്കയിൽ 40,000 അടി ഉയരത്തിൽ പറന്ന പേടകത്തെ അമേരിക്കൻ എഫ് 22 ജെറ്റുകളാണ് തകർത്തത്. പ്രസിഡന്റ് ജോ ബൈഡൻ വെടിവെച്ചിടാൻ അനുമതി നൽകിയതിന് പിന്നാലെയാണ് വെള്ളിയാഴ്ച പേടകത്തെ തകർത്തതെന്ന് വൈറ്റ് ഹൗസ് സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി അറിയിച്ചു.
 

Content Highlights: unidentified aerial object, us fighter jet, chinese spy balloon, america