ഭൂമിയെ രക്ഷിക്കാൻ ഇന്ത്യന്‍ ഭക്ഷണരീതി ലോകം മാതൃകയാക്കണമെന്ന് പഠനം

നമ്മുടെ ദോശയും ചപ്പാത്തിയും സാമ്പാറും പനീറുമെല്ലാം അത്ര നിസ്സാരനാണെന്ന് കരുതുന്നവരാണോ നിങ്ങള്‍. എന്നാല്‍, നിങ്ങള്‍ക്ക് തെറ്റിപ്പോയെന്ന് പറയേണ്ടിവരും. കാരണം  
ലോകത്തെ രക്ഷിക്കാന്‍ ഇന്ത്യന്‍ ഭക്ഷണ സംസ്‌കാരം ശീലമാക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നെയ്ച്ചര്‍ എന്ന സംഘടന. ജി.20 രാജ്യങ്ങളില്‍ ഏറ്റവും നല്ല ഭക്ഷണ സംസ്‌കാരമുള്ളത് ഇന്ത്യയ്ക്കാണെന്നാണ് ഇവരുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇത് മറ്റ് രാജ്യങ്ങളും ശീലമാക്കുകയാണെങ്കില്‍ കാലാവസ്ഥാ വ്യതിയാനമടക്കമുള്ള കാര്യങ്ങളില്‍ വലിയ മാറ്റം കൊണ്ടുവരാനാകുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
 

Content Highlights: The world wildlife fund has released its living planet report