അറോറ അഥവാ നോര്‍ത്തേണ്‍ ലൈറ്റ്‌സ് എന്ന മാന്ത്രിക പ്രതിഭാസത്തിന്റെ കാരണമെന്ത്?

ഭൗമകാന്തികമണ്ഡലത്തെ സൗരവാത പ്രവാഹം ശല്യപ്പെടുത്തുന്നതിന്റെ ഫലമായാണ് അറോറ രൂപപ്പെടുന്നത്. സൂര്യനിൽ നിന്നുള്ള ചാർജുള്ള കണങ്ങളുടെ അഥവാ അയോണുകളുടെ ശക്തമായ പ്രവാഹമാണ് സൗരവാതങ്ങൾ. ഇരുപത് വർഷത്തിനിടെ സൂര്യനിൽ നിന്നുമുണ്ടായ ഏറ്റവും ശക്തമായ സൗരവാത പ്രവാഹമാണ് ഈ മെയ് 10 ന് യൂറോപ്പിലെ വിവിധയിടങ്ങളിലും ഇന്ത്യയിലെ ലഡാക്കിലും അറോറയായി പ്രത്യക്ഷപ്പെട്ടത്. AR3664 എന്നാണ് ഇത് അറിയപ്പെടുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഈ പ്രതിഭാസം ഇത്ര തെളിച്ചത്തിൽ കാണുന്നത്. 

Content Highlights: the reason behind aurora lights