'തലതിരിഞ്ഞ' വാച്ച്, വില 15000 രൂപ; ട്രംപിന്റെ തീരുവ യുദ്ധത്തെ ട്രോളി സ്വിസ് കമ്പനി

ഈ വാച്ച് കണ്ടില്ലേ, കാര്യമായ എന്തോ ഒരു പ്രശ്നം ഇതിനില്ലേ? മൂന്നിന്റെ സ്ഥാനത്ത് ഒമ്പത്, ഒമ്പതിന്റെ സ്ഥാനത്ത് മൂന്ന്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തെ ട്രോളി സ്വിസ് വാച്ച് കമ്പനിയായ 'സ്വാച്ച്' പുറത്തിറക്കിയ ലിമിറ്റഡ് എഡിഷന് വാച്ചാണിത്. 'വാട്ട് ഈഫ് താരിഫ്സ്' എന്നാണ് തലതിരിഞ്ഞ ഈ വാച്ചിനിട്ട പേര്.
സ്വിറ്റ്സര്‍ലന്‍ഡിനുമേല്‍ ട്രംപ് ചുമത്തിയ 39 ശതമാനം ഉയര്ന്നതീരുവയെ പരിഹാസരൂപേണ വിമര്‍ശിക്കുകയാണ് സ്വാച്ച്. 39 ശതമാനം തീരുവയെ സൂചിപ്പിച്ചുകൊണ്ട്, സാധാരണ വാച്ചില്‍ ഒമ്പത് വരേണ്ടയിടത്ത് മൂന്നിനേയും മൂന്ന് വരേണ്ടയിടത്ത് ഒമ്പതിനേയും പരസ്പരം സ്ഥാനംമാറ്റിയാണ് സ്വാച്ചിന്റെ പരിഹാസം.