ആഡംബര കാറോളം വില, ചില്ലറക്കാരല്ല സ്റ്റാഗ് വണ്ടുകൾ

ഒരു കുഞ്ഞു പ്രാണിയെ ലക്ഷങ്ങൾ വില കൊടുത്ത് വാങ്ങുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അങ്ങനെ ലക്ഷങ്ങൾ വിലമതിപ്പുള്ള ഒരു പ്രാണി നമ്മുടെ ജൈവലോകത്തുണ്ട്. അതാണ് സ്റ്റാ​ഗ് വണ്ടുകൾ. ഒരു കുഞ്ഞു പ്രാണിയെ ഇത്രയും വില കൊടുത്ത് വാങ്ങുന്നത് എന്തിനാണെന്നായിരിക്കും നമ്മളിൽ പലരും ചിന്തിക്കുന്നുണ്ടാകുക. സ്റ്റാ​ഗ് വണ്ടുകൾ ഉപകാരികളാണെന്നതാണ് അതിന് ഉത്തരം. ജീവനില്ലാത്ത മരത്തടികളിലുണ്ടാകുന്ന ഫം​ഗസുകളെയും ചെറിയ ജീവികളേയുമാണ് സ്റ്റാ​ഗ് വണ്ടുകളുടെ ലാർവകൾ ഭക്ഷണമാക്കുന്നത്. ഈ പ്രക്രിയയിലൂടെ മണ്ണിന് ഫലപ്രദമായ പോഷകങ്ങൾ ലഭ്യമാകും. ജീർണിച്ച മരക്കഷ്ണങ്ങൾ മണ്ണിന് ലഭിക്കാവുന്ന ഏറ്റവും നല്ല വളമാണ്. 

Content Highlights: stag beetles, worlds most expensive insects