രാത്രി ഉറങ്ങാൻ കഴിയുന്നില്ലേ? സെക്കൻഡ് വിൻഡ് ഇഫക്ടാകാം കാരണം


ദിവസം മുഴുവന്‍ ജോലിയെടുത്ത് തളര്‍ന്ന് ഉറങ്ങാന്‍ കിടക്കുന്നു. പക്ഷേ എന്ത് ചെയ്തിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. എവിടുന്നോ ഒരു എനര്‍ജി കിട്ടുന്നത് പോലെ തോന്നുന്നു. നിങ്ങള്‍ക്ക് ഇങ്ങനെ ഉണ്ടാകാറുണ്ടോ? ഇതാണ് സെക്കന്‍ഡ് വിന്‍ഡ് ഇഫക്ട്.
നമ്മുടെ ശരീരം നമുക്ക് പ്രവചിക്കാന്‍ പോലും കഴിയാത്ത രീതിയിലാണ് പലപ്പോഴും പ്രവര്‍ത്തിക്കുക. അങ്ങനെയൊന്നാണ് സെക്കന്‍ഡ് വിന്‍ഡ് ഇഫക്ട്. ഇത് ഒരു ന്യൂറോബയോളജിക്കല്‍ പ്രതികരണമാണ്. സാധാരണ ദിവസം കടന്നുപോകുമ്പോള്‍ അഡിനോസിന്‍ എന്ന കെമിക്കല്‍ ഉത്പാദിപ്പിക്കപ്പെടുകയും നമുക്ക് ക്ഷീണം തോന്നുകയും വിശ്രമിക്കാന്‍ ശരീരത്തെ പാകപ്പെടുത്തുകയും ചെയ്യും.
എന്നാല്‍ നിങ്ങള്‍ ഉറങ്ങാനുള്ള സമയം കഴിഞ്ഞും ഉണര്‍ന്നിരുന്നാല്‍, നിങ്ങളുടെ സര്‍ക്കാഡിയന്‍ റിഥത്തെ ബാധിക്കും. ഈ സമയത്ത് തലച്ചോര്‍ ഡോപമിനും സെറടോണിനും പോലെയുള്ള ഹാപ്പി ഹോര്‍മോണ്‍സും അഡ്രിനാലിനും കോര്‍ട്ടിസോളും പോലുള്ള സ്‌ട്രെസ് ഹോര്‍മോണുകളും പുറത്തുവിടും. തത്ഫലമായി ഒരു ഊര്‍ജം ലഭിച്ച പോലെ തോന്നുകയും ഉറക്കം വരാതെയിരിക്കുകയും ചെയ്യും. എന്നാല്‍ ഇത് യഥാര്‍ഥ ഊര്‍ജമല്ല. എന്തായാലും ഉറക്കം വരുന്നില്ലല്ലോ എങ്കില്‍ ആ സമയം വിനിയോഗപ്പെടുത്തി എന്തെങ്കിലും ജോലി ചെയ്യാമെന്ന് കരുതിയാല്‍ അതും പ്രശ്‌നമാണ്. അത് സ്വഭാവികമായ ഉറക്കത്തെ തടസ്സപ്പെടുത്തും. ഇത് പതിവായാല്‍
ഉറക്കമില്ലായ്മ, ഉത്കണ്ഠ, ഏകാഗ്രതക്കുറവ്, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. പെട്ടെന്നുള്ള ഉണര്‍വ്വ്,
ഈ അവസ്ഥ എങ്ങനെ കൈകാര്യം ചെയ്യാം? ഉറക്കം വന്നുതുടങ്ങുമ്പോള്‍ തന്നെ ഫോണും മറ്റു ജോലികളും മാറ്റിവെച്ച് ഉറങ്ങാന്‍ കിടക്കുക. സ്‌ക്രീന്‍ സമയം കുറയ്ക്കുക, സ്‌ട്രെച്ചിങ് ചെയ്യുക, നന്നായി വെള്ളം കുടിക്കുക തുടങ്ങിയവും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

Content Highlights: Ever feel energized late at night despite being tired? Discover the `Second Wind Effect,` a neurobiological response causing insomnia. Learn how to manage it for better sleep.