ജനറൽ ടിക്കറ്റിന് ഇനി സ്റ്റേഷനിൽ ക്യൂ വേണ്ട, ക്യു.ആർ കോഡ് മതി
സ്റ്റേഷനിൽ ക്യൂ നിൽക്കാതെ ക്യു ആർ കോഡുവഴി ജനറൽ ടിക്കറ്റെടുക്കാനുള്ള സംവിധാനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ദക്ഷിണ റെയിൽവേ. ഇതിന്റെ ഭാഗമായി പാലക്കാട് ഡിവിഷന് കീഴിലെ 61 സ്റ്റേഷനുകളിൽ ക്യു.ആർ. കോഡ് സംവിധാനം നിലവിൽ വന്നുകഴിഞ്ഞു. മൊബൈലിൽ റിസർവേഷനല്ലാത്ത ടിക്കറ്റെടുക്കാവുന്ന യു.ടി.എസ്. ആപ്പ് ഉപയോഗിച്ചാണ് ഇതും പ്രവർത്തിക്കുക.
റെയിൽപാളത്തിൽ നിന്ന് 15 മീറ്റർ പരിധിക്കുള്ളിലും 2 കിലോമീറ്റർ പരിധിക്ക് പുറത്തും യുടിഎസ് ബുക്കിങ് സാധിക്കില്ല. അതുകൊണ്ടുതന്നെ സ്റ്റേഷന്റെ അകത്തുനിന്നോ ട്രെയിനിൽ നിന്നോ ടിക്കറ്റെടുക്കാൻ കഴിയില്ല.