ക്യുആർ കോഡുള്ള പാൻ 1.0; ആവശ്യമുള്ളവർക്ക് അപേക്ഷിക്കാം, ഇങ്ങനെ | VIDEO

അടുത്തിടെയാണ് ക്യൂആർ കോഡുള്ള പാൻ കാർഡിന്റെ അപ്​ഗ്രേഡഡ് വേർഷനായ PAN 2.0 സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ പാൻ കാർഡിൽ ക്യുആർ കോഡ് എന്നത് പുതിയ കാര്യമല്ല. 2017-18 കാലഘട്ടത്തിൽ തന്നെ ക്യൂആർ കോഡുള്ള പാൻ കാർഡ് അവതരിപ്പിച്ചിരുന്നു. പക്ഷേ അത് എത്രപേരുടെ പക്കലുണ്ടെന്നത് സംശയമാണ്. 

പാനിലെ ക്യൂആർ സ്കാൻ ചെയ്താൽ പാൻ ഉടമയുടെ പേര്, ഫോട്ടോ, ഒപ്പ്, രക്ഷിതാവിന്റെ പേര്, ജനനതീയ്യതി തുടങ്ങി പാൻ കാർഡിൽ നൽകിയിരിക്കുന്ന വിവരങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പിക്കാൻ കഴിയുമെന്നതാണ് ഇതുകൊണ്ടുള്ള ഉപകാരമായി ധനമന്ത്രാലയം പറയുന്നത്. നിങ്ങളുടെ പാൻ കാർഡിൽ ക്യൂആർ ഇല്ലെന്ന് കരുതി പേടിക്കേണ്ട ആവശ്യമില്ല. ആവശ്യമുള്ളവർ മാത്രം ക്യൂആർ കോഡുള്ള പാൻ കാർഡിന് അപേക്ഷിച്ചാൽ മതി. നിർബന്ധമുള്ള കാര്യമല്ലെന്ന് അർഥം. PAN 2.0 പുറത്തിറങ്ങാൻ ഏതാനും ചില മാസങ്ങൾ കൂടിയുണ്ട്. ഇതിനിടെ ക്യൂആർ കോഡുള്ള പാൻ 1.0 വേണ്ടവർക്ക് അതിന് എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്ന് നോക്കാം. 

Inshort: Learn about the updated PAN 2.0 with QR code.  Check if your PAN card has a QR code and how to apply for one if needed.  It`s not mandatory!

Content Highlights: PAN Card with QR Code: How to Apply