അതീവ അപകടസാധ്യതയുള്ള ഭക്ഷണവിഭാഗത്തിൽ കുപ്പിവെള്ളവും

അതീവ അപകടസാധ്യതയുള്ള ഭക്ഷണവിഭാഗത്തിൽ കുപ്പിവെള്ളത്തേയും ഉൾപ്പെടുത്തി. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ആണ് കുപ്പിവെള്ളത്തെ ഹൈ റിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്, കുപ്പിവെള്ളം ഉപയോഗിക്കുന്നത് സേഫ് അല്ല എന്നല്ല, മറിച്ച് മിനറൽ വാട്ടർ കമ്പനികൾ ഇനിമുതൽ സുരക്ഷാ പരിശോധന ശക്തമാക്കണം. നിർബന്ധമായും സ്വന്തം സുരക്ഷാ പരിശോധനകൾക്ക് പുറമെ ബാഹ്യ ഭക്ഷ്യ സുരക്ഷാ ഓഡിറ്റിനും മിനറൽ വാട്ടർ കമ്പനികൾ വിധേയരാകണം. ഇതിനുപുറമെ കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. ലൈസൻസ് ലഭിക്കാനും കർശന പരിശോധനകളും മാനദണ്ഡങ്ങളുമുണ്ടാകും.