അമ്മയ്ക്ക് ഒരു വർഷം അച്ഛന് ഒരു മാസവും; പ്രസവാവധി പരിഷ്കരിച്ച് സിക്കിം സർക്കാർ

ഒരു വര്‍ഷം പ്രസവാവധി. കേരളത്തിലല്ല, അങ്ങ് സിക്കിമില്‍. സിക്കിം മുഖ്യമന്ത്രി പ്രേം സിങ്ങ് ടമാങ്ങിന്റെ ഈ പ്രഖ്യാപനം വലിയ ചര്‍ച്ചയാണ്. അവിടെ തീര്‍ന്നില്ല. ഇതിന് പുറമേ കുട്ടിയുടെ അച്ഛന് ഒരു മാസത്തെ പിതൃത്വ അവധിയുമുണ്ട്. കുട്ടികള്‍ക്കും കുടുംബത്തിനുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇതു വഴി ജീവനക്കാര്‍ക്കാകുമെന്നും പ്രസവാവധിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ താമസിയാതെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ പുരോഗതിയിലും സിക്കിമിലെ ജനങ്ങളുടെ ക്ഷേമത്തിലും ഏറെ പങ്കു വഹിച്ചവരാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്നും അദ്ദേഹം പറഞ്ഞു. 1961-ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് പ്രകാരം ഉദ്യോഗസ്ഥരായ സ്ത്രീകള്‍ക്ക് ആറു മാസം അല്ലെങ്കില്‍ 26 ആഴ്ചയാണ് പ്രസവാവധി. കഴിഞ്ഞ മെയില്‍ പ്രസവാവധി ആറു മാസത്തില്‍ നിന്ന് ഒമ്പതു മാസമായി വര്‍ദ്ധിപ്പിക്കണമെന്ന് ഒരു നീതി ആയോഗ്  അംഗം അഭിപ്രായപ്പെട്ടിരുന്നു

Content Highlights: one month for father and one year for mother maternity leave sikkim