സിങ്കപ്പൂരിനും ഹോങ്കോങ്ങിനും പിന്നാലെ ഇന്ത്യന്‍ കറിപ്പൊടികള്‍ നിരോധിച്ച് നേപ്പാള്‍
സുഗന്ധവ്യഞ്ജന ഉത്പാദനത്തില്‍ ലോകത്തെ മുന്‍നിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രതിവര്‍ഷം 180 രാജ്യങ്ങളിലേക്കായി ഇരുന്നൂറിലധികം സുഗന്ധവ്യഞ്ജന ഉത്പന്നങ്ങള്‍ ഇന്ത്യ കയറ്റുമതിചെയ്യുന്നുണ്ട്. എന്നാല്‍, വേണ്ടത്ര ഗുണനിലവാരമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സിങ്കപ്പൂരിനും ഹോങ്കോങ്ങിനും പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള കറിമസാലകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ചിരിക്കുകയാണ് നേപ്പാള്‍.