കോവിഡ് പ്രതിരോധത്തിന് നേസല്‍ വാക്‌സിന്‍; വില 800-ന് മുകളില്‍

ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ വാക്സിന്റെ വില പുറത്തുവിട്ടു. നികുതിക്കു പുറമേ 800 രൂപയാണ് സ്വകാര്യ ആശുപത്രികളിലെ പ്രതിരോധ വാക്സിന്റെ വില. വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക്ക് നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്. ജനുവരി അവസാന വാരത്തില്‍ പുറത്തിറങ്ങുന്ന വാക്‌സിന്‍ ഇന്‍കോവാക്(ബി.ബി.വി.154) എന്ന പേരിലാണ് അറിയപ്പെടുക.

Content Highlights: nasal vaccine for COVID, bharath biotech, Washington University school of medicine, COVID vaccine