പുകയിൽ മറഞ്ഞിരിക്കുന്ന അപകടം; നിരോധിച്ച ലിക്വിഡ് നൈട്രജൻ ചേർത്ത ഭക്ഷണം ഇന്നും സുലഭം

.
.

പുകയുയരുന്ന ഐസ്ക്രീമും ബിസ്ക്കറ്റുമൊക്കെ കാണാൻ നല്ല രസമാണല്ലേ? അതൊക്കെ കാണുമ്പോൾ കഴിച്ചുനോക്കാനും അത് റീലെടുക്കാനുമൊക്കെ തോന്നും. എന്നാൽ കുറച്ചുദിവസം മുൻപ് തമിഴ്നാട്ടിൽ ഒരു കുട്ടി ഇത്തരത്തിൽ സ്മോക്കിങ് ബിസ്ക്കറ്റ് കഴിച്ച് വേദനിച്ചു കരയുന്നതിന്റെ വീഡിയോ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. സത്യത്തിൽ ദ്രവീകരിച്ച നൈട്രജൻ ഉപയോഗിച്ചുള്ള ഇത്തരം ഭക്ഷണം നമ്മുടെ കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം നിരോധിച്ചതാണ്. എന്നാൽ ഉത്സവങ്ങളിലും വീടുകളിലെ ആഘോഷങ്ങളിലുമെല്ലാം ഇന്നും ഇതെല്ലാം സുലഭമാണ്. എന്താണ് ഈ ലിക്വിഡ് നൈട്രജന്‍? ഇവ ഐസ്‌ക്രീമിലും ഡ്രിങ്കുകളിലും എന്തിനാണ് ചേർക്കുന്നത്? ഇത്‌ എങ്ങനെയാണ് നമ്മുടെ ശരീരത്തിന് അപകടമാകുന്നത്‌?

Content Highlights: Liquid nitrogen harmful to health