പെറ്റ് ഫുഡിനായി കേരളം കഴിഞ്ഞ വര്‍ഷം ചെലവഴിച്ചത് 250 കോടി രൂപ
വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണത്തിനും പരിപാലനത്തിനുമായി കേരളീയര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു എന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് പെറ്റ് ഫുഡ് കമ്പനികള്‍. 250 കോടി രൂപയാണ് കഴിഞ്ഞ ഒരു വര്‍ഷം കേരളം പെറ്റ് ഫുഡിനായി ചിലവഴിച്ചത്. ഇന്ത്യയിലെ ആകെ 4500 കോടിയാണ് ഈയിനത്തില്‍ ചെലവഴിച്ചിരിക്കുന്നത്.
കേരളത്തിലെ നഗരപ്രദേശങ്ങളിലാണ് കൂടുതല്‍ പെറ്റ് ഫുഡ് വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ നായ്ക്കള്‍ക്കുള്ള ഭക്ഷമാണ് ഏറ്റവും അധികം ആളുകള്‍ വാങ്ങിയിട്ടുള്ളത്. കിലോഗ്രാമിന് ശരാശരി 350 രൂപ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത പെറ്റ് ഫുഡാണ് കൂടുതല്‍ പേരും വാങ്ങുന്നത്.