ലൈസന്‍സും ആര്‍.സി.യും ഡിജിറ്റലായി കാണിച്ചാല്‍ മതി; ഉദ്യോഗസ്ഥര്‍ വാശി പിടിക്കേണ്ടെന്ന് MVD

സാധാരണ പേപ്പറില്‍ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്ത് എത്തുന്ന ഡ്രൈവിങ് ലൈസന്‍സിന് ഗ്ലാമര്‍ കുറഞ്ഞ് പോകുന്നത് കണക്കിലെടുത്താണ് പെറ്റ് ജി ലൈസന്‍സ് അല്ലെങ്കില്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് എത്തിച്ചത്. എന്നാല്‍, ഒരു വര്‍ഷം പോലും  ഇത് മര്യാദയ്ക്ക് നടപ്പാക്കാന്‍ സാധിച്ചില്ല. പ്രിന്റിങ് കമ്പനിയുടെ പ്രതിഫലം കുടിശ്ശിക വരുത്തിയതോടെ ലൈസന്‍സ് അച്ചടി നിലച്ച് തുടങ്ങിയത് ഇതുവരെ ശരിയായിട്ടില്ല. 

ലൈസന്‍സ് അനുവദിക്കുന്നതിലെ പ്രതിസന്ധി രൂക്ഷമായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് പുതിയ അടവ് പുറത്തെടുത്തത്. ഡിജിറ്റല്‍ ലൈസന്‍സ്. പ്രിന്റ് ചെയ്ത ലൈസന്‍സിന് പകരം ഡിജിറ്റല്‍ ഫോമിലുള്ള ലൈസന്‍സ് അപേക്ഷകന് നല്‍കും. ഡിജിറ്റല്‍ ഫോം മോട്ടോര്‍ വാഹന വകുപ്പ് സ്വന്തം നിലയ്ക്ക് ഒരുക്കുമെന്നാണ് ഗതാഗത മന്ത്രി ഉള്‍പ്പെടെ അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ മൊബൈല്‍ ആപ്പുകളായ ഡിജി ലോക്കറിലും എം. പരിവാഹനിലും ലൈസന്‍സ് 2018 മുതല്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭിക്കുന്നുണ്ട്.

വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഇനി മുതല്‍ ഡ്രൈവിങ് ലൈസന്‍സിന്റെയും വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും ഡിജിറ്റല്‍ പകര്‍പ്പ് കാണിച്ചാല്‍ മതിയെന്ന ഉത്തരവാണ് മോട്ടോര്‍ വാഹന വകുപ്പ് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയിരിക്കുന്നത്. എം. പരിവാഹന്‍, ഡിജി ലോക്കര്‍ എന്നിവയില്‍ ഡിജിറ്റലായി സൂക്ഷിക്കുന്ന രേഖകള്‍ കാണിച്ചാലും പരിശോധ നടത്തുന്ന ഉദ്യോഗസ്ഥര്‍ അസല്‍ പകര്‍പ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് പരാതിയായതോടെ ഇക്കാര്യം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറിന്റെ നിര്‍ദേശമായി പുറത്തിറങ്ങിയിരിക്കുന്നത്.  അസല്‍ രേഖകള്‍ കാണിക്കുന്നതിന് ഉദ്യോഗസ്ഥര്‍ വാശി പിടിക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്.

Inshot: Kerala`s Motor Vehicle Department has introduced digital driving licenses as an alternative to printed card licenses due to printing delays. The department charges a fee of ₹200 for the digital license. Digital driving licenses are legally valid in Kerala, but their acceptance in other states is unclear. Officials can access vehicle and license details electronically and issue e-challans for violations. The department has also switched to digital RC books, with physical cards provided only upon request.

Content Highlights: Kerala Motor Vehicles Department adopts digital driving licenses due to printing issues.