15 മീറ്റർ നീളം, ഇന്ധനക്ഷമതയുള്ള രൂപകല്പന; ഐരാവത് ക്ലബ് ക്ലാസ് 2.0 ബസുകൾ ഇറക്കി കർണാടക
‘ഐരാവത് ക്ലബ് ക്ലാസ് 2.0’ എന്ന പേരിൽ കർണാടക ആർ.ടി.സി. 20 പുതിയ വോൾവൊ ബസുകൾ പുറത്തിറക്കി. കോഴിക്കോട്, കാസർകോട് ഉൾപ്പെടെ പത്ത് സ്ഥലങ്ങളിലേക്കാകും പുതിയ ബസുകൾ സർവീസ് നടത്തുക. 1.78 കോടി രൂപയാണ് ഒരു ബസിന്റെ വില. നിലവിലുള്ള ഐരാവത് ക്ലബ് ക്ലാസ് ബസുകളുടെ പരിഷ്കരിച്ച പതിപ്പാണ് ഐരാവത് ക്ലബ് ക്ലാസ് 2.0. ഇരുപത് ‘ഐരാവത് ക്ലബ് ക്ലാസ് 2.0’ ബസുകൾ വന്നതോടെ രാജ്യത്ത് ഏറ്റവും അധികം ഇന്റർസിറ്റി വോൾവോ ബസുകളുള്ള കോർപ്പറേഷനെന്ന നേട്ടത്തിലെത്തിയിരിക്കുകയാണ് കർണാടക ആർ.ടി.സി. കർണാടക ആർ.ടി.സി. നിലവിൽ 443 ആഡംബര ബസുകളുൾപ്പെടെ 8,849 ബസുകളാണ് സർവീസ് നടത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ദിവസേന 35 ലക്ഷത്തോളം ആളുകൾ കർണാടക ആർ.ടി.സി. ബസുകൾ ഉപയോഗിക്കുന്നുണ്ട്.
Inshort- Karnataka State Road Transport Corporation (KSRTC) has launched 20 new Volvo buses under the brand name 'Airavat Club Class 2.0'. These luxury buses will operate on ten routes, including Kozhikode and Kasaragod. Each bus is valued at ₹1.78 crores.