മാനവീയം വീഥിയെ സൂഫി സംഗീതത്തിന്റെ മാസ്മരിക ലോകത്ത് എത്തിച്ച് 'ഇഷ്‌ക് സൂഫിയാന'
മാനവീയം വീഥിയെ സൂഫി സംഗീതത്തിന്റെ മാസ്മരിക ലോകത്ത് എത്തിച്ച് 'ഇഷ്‌ക് സൂഫിയാന'. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്കാണ് സൂഫി ഗായകന്‍ സിജുകുമാര്‍ നേതൃത്വം നല്‍കിയ പത്തംഗ ബാന്‍ഡിന്റെ സൂഫി സംഗീതസന്ധ്യ മാനവീയം വീഥിയില്‍ അരങ്ങേറിയത്. സൂഫി-ഖവ്വാലി ഗാനങ്ങള്‍ കോര്‍ത്തിണക്കിയ അവതരണരീതി കൊണ്ട് ചുരുങ്ങിയ കാലയളവില്‍ പ്രശസ്തയായ ബാന്‍ഡാണ് സൂഫിയാന.