ഹോമോസെക്ഷ്വാലിറ്റിക്കു പകരം സെക്ഷ്വൽ ഡീവിയൻസ് മതിയെന്ന് ഇറാഖ്
ഹോമോസെക്ഷ്വാലിറ്റി എന്ന വാക്ക് ഉപയോഗിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കി ഇറാഖ്. ഹോമോസെക്ഷ്വാലിറ്റി അഥവാ സ്വവർഗലൈംഗികത എന്ന വാക്കിനുപകരം സെക്ഷ്വൽ ഡീവിയൻസ് അഥവാ ലൈംഗികവ്യതിയാനം എന്ന് ഉപയോഗിക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഇറാഖിലെ ഔദ്യോഗിക മാധ്യമ നിയന്ത്രണ വിഭാഗം. സമൂഹമാധ്യമങ്ങളിലും ഇനി ഹോമോസെക്ഷ്വാലിറ്റി എന്ന വാക്ക് ഉപയോഗിക്കാൻ പറ്റില്ല. തീരുമാനത്തിന് അന്തിമാനുമതി ലഭിച്ചിട്ടില്ല.