ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ കനത്ത ടോൾ പിരിവ്
നല്ല ആറുവരി പാതയാണെങ്കിലും, യാത്രയില്‍ മൊത്തം ഒരു മണിക്കൂറിലേറെ ലാഭിക്കാമെങ്കിലും, അതിന് ഇത്രയേറെ ടോള്‍ കൊടുക്കേണ്ട കാര്യമുണ്ടോ ? ജൂലൈ ഒന്നുമുതല്‍ ബെംഗളുരുവില്‍ നിന്നും മൈസൂർ വഴി കേരളത്തിലേക്ക് വരുന്നവരെന്തായാലും ഇങ്ങനെ ചിന്തിക്കാതിരിക്കില്ല. അടുത്തിടെ വന്ന അതിവേഗ പാതയില്‍ രണ്ടിടത്താണ് ടോള്‍ കൊടുക്കേണ്ടത്. രണ്ടും കൂടി 320 രൂപ. നിലവില്‍ ബെംഗളുരുവില്‍ നിന്നും ആറുവരി പാത തുടങ്ങുന്ന ബിദഡിയിലെ കണിമിണികെയില്‍ ഒരു കാര്‍ യാത്രക്കാരന് 165 രൂപ ടോള്‍ കൊടുക്കണം. അടുത്തിടെ 22 ശതമാനം കൂട്ടിയശേഷമുള്ള തുകയാണ് ഇത്. രണ്ടാമത് ടോള്‍ കൊടുക്കേണ്ടത് മൈസൂരു എത്തുന്നതിന് മുമ്പ് ശ്രീരംഗപട്ടണക്ക് അടുത്തുള്ള ഗണകൂരിലാണ്. ശനിയാഴ്ച മുതലാണ് അവിടെ ടോള്‍ പിരിച്ചു തുടങ്ങുക. അവിടെ ടോള്‍ 155 രൂപയാണ്.