ദേഷ്യം അത്ര മോശം കാര്യമല്ല, സൂത്രങ്ങൾക്കും തന്ത്രങ്ങൾക്കും നിങ്ങളാണ് കിടിലം
നിങ്ങൾ ഭയങ്കര ദേഷ്യക്കാരനോ ദേഷ്യക്കാരിയോ ആണോ? ദേഷ്യം നല്ല ശീലമല്ലെന്നും നിയന്ത്രിക്കണമെന്നും ഉപദേശം കേൾക്കാതിരിക്കാൻ ഒരു വഴിയുമില്ല. എന്നാൽ ചില തന്ത്രപരമായ കാര്യങ്ങൾ വരുമ്പോൾ ദേഷ്യം നല്ലതാണെന്ന് പഠനം. വെല്ലുവിളികൾ നിറഞ്ഞ ജോലികൾ ഏറ്റെടുക്കേണ്ടിവരുമ്പോൾ വൈകാരികമായി നിഷ്പക്ഷത പുലർത്തുന്നവരെക്കാൾ നന്നായി ദേഷ്യക്കാർ ആ ജോലി ചെയ്യുമെന്നാണ് ഈ പഠനത്തിനായി നടത്തിയ പരീക്ഷണങ്ങൾ പറയുന്നത്.