ഇനി ഹൈവേയിലും കുതിക്കാം, കരിഷ്മയുടെ ഹൃദയവുമായി പുതിയ എക്‌സ്പൾസ് 210

എക്‌സ്പൾസ് 210 അവതരിപ്പിച്ച് ഹീറോ. ഇറ്റലിയിലെ മിലാനിൽ നടക്കുന്ന ഇ.ഐ.സി.എം.എ മോട്ടോഷോയിലാണ് പുതിയ വെർഷൻ പുറത്തിറക്കിയത്. പുതിയ 210 സിസി ലിക്വിഡ് കൂൾ സിംഗിൾ സിലിണ്ടർ 4 വാൽവ് എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 24.6 എച്ച്പിയും 20.7 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉൽപ്പാദിപ്പിക്കുന്നത്. കരിസ്മ എക്സ്എംആറിൽ നിന്നാണ് 210 എൻജിൻ കടമെടുത്തിരിക്കുന്നത്. ഹൈവേയിൽ പവർ കൂട്ടാൻ സിക്‌സ് സ്പീഡ് ഗിയർ ബോക്‌സാണ് നൽകിയിരിക്കുന്നത്. 21 ഇഞ്ച് വലിപ്പമുള്ള ഫ്രണ്ട് ടയറും 18 ഇഞ്ച് വലിപ്പമുള്ള ബാക്ക് ടയറും നൽകി. സ്മാർട്ട് ഫോൺ കണക്ടിവിറ്റിയുള്ള 4.2 ടി.എഫ്.ടി കൺസോൾ സവിശേഷതയാണ്. എക്‌സ്പൾസ് 400 സി.സി വേരിയന്റും ഉടൻ പുറത്തിറങ്ങിയേക്കും.