ആഘോഷമായി തുടങ്ങി ഫ്രാൻസ്

2014 ലോകകപ്പിലും 2018 ലോകകപ്പിലും ഡിഫെൻഡിങ് ചാമ്പ്യൻമാരായി എത്തിയ സ്പെയിൻ, ജർമനി ടീമുകൾ തമ്മിൽ ഒരു സാമ്യതയുണ്ടായിരുന്നു. കപ്പ് നിലനിർത്താനിറങ്ങിയപ്പോൾ ഇരുവരും ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം തോറ്റിരുന്നു. 

ഖത്തറിൽ ഗ്രൂപ്പ് ഡി മത്സരത്തിൽ ഓസ്ട്രേലിയ മുന്നിലെത്തിയപ്പോൾ ചരിത്രം ആവർത്തിക്കുമെന്ന് തോന്നി. എന്നാൽ ചാമ്പ്യൻമാരായി എത്തി ആദ്യ ഗ്രൂപ്പ് മത്സരം തോൽക്കുകയെന്ന പതിവ് തെറ്റിച്ചിരിക്കുകയാണ് ഖത്തറിൽ ഫ്രാൻസ്.

Content Highlights: FIFA Worldcup 2022 France Vs Australia Match