വിപിഎന്‍ ആപ്പുകളെ പേടിക്കണോ? ഗൂഗിള്‍ പറഞ്ഞു തരും

സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളും പോണ്‍ വെബ്സൈറ്റുകളും  ആപ്പുകളുമെല്ലാം രാജ്യ പരിധിയില്‍ അധികൃതര്‍ വിലക്കാറുണ്ട്. അതേസമയം ഇന്റര്‍നെറ്റിലെ ഈ വിലക്കുകള്‍ മറികടക്കാന്‍ വിപിഎന്‍ ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് പലരും. എന്നാല്‍ ഈ ആപ്പുകള്‍ സുരക്ഷിതമാണോ എന്ന് എങ്ങനെ ഉറപ്പിക്കാം?

ഇതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറിലെ വിപിഎന്‍ ആപ്പുകളിലും മറ്റ് ചില വിഭാഗങ്ങളില്‍ പെട്ട ആപ്ലിക്കേഷനുകളിലും ആ ആപ്പുകള്‍ വിശ്വാസ യോഗ്യമാണോ എന്നും സുരക്ഷിതമാണോ എന്നും ഉറപ്പിക്കുന്നതിനുള്ള ബാനറുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍.

Content Highlights: vpn app security features, goodle play store, unsafe websites, use of vpn apps