ലോക്ക് സ്ക്രീനില് പോലും ലൈവ് അപ്‌ഡേറ്റ്സ്, അഡ്വാന്‍സ്ഡ് പ്രൊട്ടക്ഷന്‍; ആന്‍ഡ്രോയിഡ് 16 സവിശേഷതകൾ
ആപ്പിള്‍ iOS 26 പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഗൂഗിളും പുറത്തിറക്കി പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം, ആന്‍ഡ്രോയിഡ് 16. എന്തൊക്കെയാണ് പുതിയ അപ്ഡേറ്റിലുള്ളതെന്ന് നോക്കിയാലോ.
1) ലൈവ് അപ്‌ഡേറ്റ്സ്
ഐഫോണുകളിലെ ലൈവ് ആക്റ്റിവിറ്റീസ് ഫീച്ചറിന് സമാനമായ ആൻഡ്രോയിഡിലെ ഫീച്ചറാണിത്. നിങ്ങൾ ഫുഡ് ഓർഡർ ചെയ്യുകയോ, ടാക്സി ബുക്ക് ചെയ്യുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കിൽ അത് എവിടെയെത്തിയെന്നൊക്കെ നമുക്ക് ലോക്ക് സ്ക്രീനില് പോലും അറിയാം. ആപ്പ് വീണ്ടും വീണ്ടും തുറക്കാതെ റിയൽ ടൈം അപ്ഡേറ്റ് അറിയാൻ കഴിയും
2) അഡ്വാന്‍സ്ഡ് പ്രൊട്ടക്ഷന്‍
സിമ്പിളായി പറഞ്ഞാൽ പണി വരുന്നതിന് മുൻപേ മുന്നറിയിപ്പ് നൽകി ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുള്ളതാണ് ഈ ഫീച്ചർ. അപകടകരമായ വെബ്‌സൈറ്റുകള്‍ ആക്‌സസ് ചെയ്യാന്‍ ശ്രമിക്കുകയോ സംശയാസ്പദമായ പ്രവര്‍ത്തനം ഉണ്ടാവുകയോ ചെയ്യുമ്പോൾ ആന്‍ഡ്രോയിഡ് 16 ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കും. ഓൺലൈൻ അറ്റാക്ക്, അപകടകരമായ ആപ്പ്, സേഫ് അല്ലാത്ത വെബ്സൈറ്റ്, സ്കാം കോൾ എന്നിവയിൽ നിന്നെല്ലാം സുരക്ഷ ഉറപ്പാക്കാം
3) അഡാപ്റ്റീവ് ആപ്‌സ് എക്രോസ് ഡിവൈസസ്
ആപ്പുകള്‍ വ്യത്യസ്ത സ്‌ക്രീന്‍ വലുപ്പത്തിനനുസരിച്ച് സ്വയം ക്രമീകരിക്കും. ഫോള്‍ഡബിള്‍ ഡിവൈസുകളിലും ടാബ്‌ലെറ്റുകളിലും ഇത് തടസമില്ലാതെ ഉപയോഗിക്കാം
4) നോട്ടിഫിക്കേഷൻ കൂൾഡൗൺ
ഉപയോക്താക്കളെ നോട്ടിഫിക്കേഷൻ സ്പാമിൽ നിന്ന് രക്ഷിക്കാനുള്ളതാണ് ഈ ഫീച്ചർ. ഒരേ ആപ്പിൽ നിന്ന് നിരവധി അറിയിപ്പുകൾ ലഭിക്കുമ്പോൾ ഫോണിന്റെ വോളിയം ഓട്ടോമാറ്റിക്കലി കുറയുകയും രണ്ട് മിനിറ്റ് വരെ അലേർട്ടുകൾ നിർത്തുകയും ചെയ്യും. ഡിഫോൾട്ടായി ഈ ഫീച്ചർ ഓണായിരിക്കും. എന്നാല് സെറ്റിങ്സിലെ നോട്ടിഫിക്കേഷനിൽ പോയി ഇത് ഓഫ് ചെയ്യാനാവും.
ഫോഴ്സ്ഡ് ഗ്രൂപ്പ് നോട്ടിഫിക്കേഷൻ, എച്ച്.ഡി.ആർ സ്ക്രീൻഷോട്ട്, ഐഡന്റിറ്റി ചെക്ക്, അപ്‌ഡേറ്റ് ചെയ്ത ഫോണ്ടുകള്‍, കൂടുതല്‍ വൃത്താകൃതിയിലുള്ള ആപ്പ് ഐക്കണുകള്‍, പുതിയ വര്‍ണാഭമായ മെനു അങ്ങനെ പുതുമകൾ വേറെയുമുണ്ട്. മീഡിയ കണ്‍ട്രോളുകളും നവീകരിച്ചിട്ടുണ്ട്. പിക്‌സല്‍ 8a ഉപയോക്താക്കള്‍ക്കും പുതിയ മോഡലുകള്‍ ഉള്ളവര്‍ക്കും പുതിയ ബാറ്ററി ഹെല്‍ത്ത് ഇന്‍ഡിക്കേറ്റര്‍ പ്രയോജനപ്പെടും.
ആദ്യഘട്ടത്തില്‍ പിക്‌സല്‍ ഡിവൈസുകളില്‍ മാത്രമേ ലഭ്യമാകൂ. സാംസങ്, വണ്‍പ്ലസ്, ഷവോമി തുടങ്ങിയ മറ്റ് നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഹാര്‍ഡ്വെയറിനും സോഫ്റ്റ്വെയര് സ്‌കിന്നുകള്‍ക്കും അനുസരിച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം കസ്റ്റമൈസ് ചെയ്തശേഷം വരും മാസങ്ങളില്‍ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.