സോപ്പിന്റെ സുഗന്ധം കൊതുകുകളെ ആകർഷിക്കുമെന്ന് പഠനം
നന്നായി സോപ്പ് തേച്ച് കുളിക്കുന്നവരാണോ നിങ്ങൾ, അങ്ങനെയെങ്കിൽ കുറച്ച് കൊതുക് കടി കൊള്ളാൻ കൂടി തയ്യാറായിക്കോളൂ. സോപ്പുകളുടെ സുഗന്ധം കൊതുകുകളെ വല്ലാതെ ആകർഷിക്കും എന്നാണ് ഐ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.
നല്ല സുഗന്ധമുള്ള സോപ്പിന്റെ മണത്തിൽ ആകൃഷ്ടരായി കൊതുകുകൾ നിങ്ങളുടെ അടുത്തെത്തുമെന്നാണ് ഈ പഠനത്തിൽ പറയുന്നത്. ഇതിനൊരു കാരണവും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.